സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടനപത്രിക; ബിജെപിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് വാക്‌സിനില്ലേയെന്ന് വിമര്‍ശനം

സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടനപത്രിക; ബിജെപിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് വാക്‌സിനില്ലേയെന്ന് വിമര്‍ശനം

വിവാദമായി ബിഹാറിലെ ബിജെപിയുടെ പ്രകടനപത്രിക. സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് ബിജെപിയെ വെട്ടിലാക്കിയത്. ബിജെപിയുടെ ആദ്യ വാഗ്ദാനം ബിഹാറിലെ എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്നതാണെന്ന് പ്രകടനപത്രിക പുറത്തിറക്കി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.

വാക്‌സിന്‍ വികസിപ്പിക്കാനുള്ള നിരവധി പരീക്ഷണങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്നും, ഇതിന് ശേഷം വന്‍തോതിലുള്ള ഉല്‍പാദനത്തിന് അനുയോജ്യമായ വാക്‌സിന്‍ ഐ.സി.എം.ആര്‍ തെരഞ്ഞെടുക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ എന്നത് സര്‍ക്കാരിന്റ ഉത്തരവാദിത്തമാണെന്നിരിക്കെ, അത് ഒരു പാര്‍ട്ടിയുമായും, തെരഞ്ഞെടുപ്പുമായും ബന്ധിപ്പിച്ച് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന, അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണോ വാക്‌സിന്‍ സൗജന്യമായി നല്‍കുകയെന്ന് ബിജെപിയെ വിമര്‍ശിച്ച് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കെ.സി.സിങ് ചോദിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പരിഭ്രാന്തരായി സ്വന്തം ദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യമായി ട്രെയിന്‍ യാത്ര നല്‍കാന്‍ കഴിഞ്ഞില്ല. പക്ഷെ ഇപ്പോള്‍ മാത്രം സര്‍ക്കാരിന് അവര്‍ വിവിഐപികളാണെന്നും അദ്ദേഹം പരിഹസിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളുടെ കാര്യമെങ്ങനെയാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി ട്വീറ്റിലൂടെ ചോദിച്ചത്. ബിജെപിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് വാക്‌സിന്‍ ലഭിക്കില്ലേയെന്നും എ.എ.പിയുടെ ഓഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റില്‍ ചോദിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in