'എ.കെ.ജി. സെന്ററില്‍ ആര് കയറിയാലും അവരെ പുണ്യതീര്‍ത്ഥം തളിച്ച് മതേതരവാദികളും പുണ്യവാളന്മാരുമാക്കും', ഇരട്ടത്താപ്പെന്ന് വി.ഡി.സതീശന്‍

'എ.കെ.ജി. സെന്ററില്‍ ആര് കയറിയാലും അവരെ പുണ്യതീര്‍ത്ഥം തളിച്ച് മതേതരവാദികളും പുണ്യവാളന്മാരുമാക്കും', ഇരട്ടത്താപ്പെന്ന് വി.ഡി.സതീശന്‍

വെല്‍ഫെയര്‍പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനോ ധാരണയുണ്ടാക്കാനോ കോണ്‍ഗ്രസോ യു.ഡി.എഫോ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ. വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറിച്ച് പറയാന്‍ സി.പി.ഐ.എമ്മിനും കോടിയേരിക്കും എന്താണ് അവകാശമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വി.ഡി.സതീശന്‍ ചോദിക്കുന്നു.

ഞാന്‍ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വെല്‍ഫയര്‍ പാര്‍ട്ടി എല്‍ ഡി എഫിനൊപ്പം പരസ്യമായി നിലപാടെടുത്ത് നിന്നിട്ടുണ്ട്. അന്നൊന്നും സി പി എം ഇവരെ തള്ളി പറഞ്ഞില്ല. യു.ഡി. എഫിനൊപ്പം നിന്നാല്‍ ഒന്നുകില്‍ വര്‍ഗ്ഗീയ വാദികള്‍ അല്ലെങ്കില്‍ അഴിമതിക്കാര്‍. എല്‍.ഡി.എഫിന്റേത് ഇരട്ടത്താപ്പാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വി.ഡി.സതീശന്‍ ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനോ ധാരണയുണ്ടാക്കാനോ കോണ്‍ഗ്രസ് പാര്‍ട്ടിയിലോ യു.ഡി.എഫിലോ ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല.

വെല്‍ഫയര്‍ പാര്‍ട്ടിയെക്കുറിച്ച് പറയാന്‍ സി.പി.എമ്മിനും കോടിയേരിക്കും എന്ത് അവകാശം? ഞാന്‍ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വെല്‍ഫയര്‍ പാര്‍ട്ടി എല്‍.ഡി.എഫിനൊപ്പം പരസ്യമായി നിലപാടെടുത്ത് നിന്നിട്ടുണ്ട്. അന്നൊന്നും സി.പി.എം. ഇവരെ തള്ളി പറഞ്ഞില്ല.

യു.ഡി.എഫിനൊപ്പം നിന്നാല്‍ ഒന്നുകില്‍ വര്‍ഗ്ഗീയ വാദികള്‍ അല്ലെങ്കില്‍ അഴിമതിക്കാര്‍. എകെജി സെന്ററില്‍ ആരു കയറിയാലും അവരെ പുണ്യതീര്‍ത്ഥം തളിച്ച് മതേതര വാദികളും പുണ്യവാളന്മാരുമാക്കും. ഇതിനാണ് അവസരവാദിത്വം, ഇരട്ടത്താപ്പ്, അടവുനയം, ജനങ്ങളെ കബളിപ്പിക്കല്‍ എന്നൊക്കെ പറയുന്നത്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെൽഫയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാനോ ധാരണയുണ്ടാക്കാനോ കോൺഗ്രസ്സ് പാർട്ടിയിലോ യുഡിഎഫിലോ ഒരു ചർച്ചയും ഇതുവരെ...

Posted by V D Satheesan on Wednesday, October 21, 2020
No stories found.
The Cue
www.thecue.in