'ലോക്ക്ഡൗണ്‍ അവസാനിച്ചെങ്കിലും കൊവിഡ് നിന്നിട്ടില്ല'; ഉത്സവകാലത്ത് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി

'ലോക്ക്ഡൗണ്‍ അവസാനിച്ചെങ്കിലും കൊവിഡ് നിന്നിട്ടില്ല'; ഉത്സവകാലത്ത് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി

ഉത്സവകാലത്ത് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തരുതെന്ന് രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവില്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് മികച്ച നിലയിലാണെന്നും മരണനിരക്ക് കുറവാണെന്നും അദ്ദേഹം പറഞ്ഞു, പത്തുലക്ഷം പേരില്‍ 5,500 പേര്‍ക്ക് മാത്രമാണ് രോഗം ബാധിക്കുന്നത്. അമേരിക്കയും ബ്രസീലും പോലെയുള്ള രാജ്യങ്ങളില്‍ ഇത് 25,000 ത്തോളമാണ്. കൂടാതെ പത്തുലക്ഷം പേരില്‍ 83 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെടുന്നത്.

'ലോക്ക്ഡൗണ്‍ അവസാനിച്ചെങ്കിലും കൊവിഡ് നിന്നിട്ടില്ല'; ഉത്സവകാലത്ത് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 ; 7375 പേര്‍ക്ക് രോഗമുക്തി

എന്നാല്‍ അമേരിക്ക, ബ്രസീല്‍, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ഇത് 600 ല്‍ കൂടുതലാണെന്നും നരേന്ദ്രമോദി പറഞ്ഞു. എന്നാല്‍ ജാഗ്രത കൈവിടരുത്. അമിത ആത്മവിശ്വാസം പാടില്ല. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവരെയും അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. വാക്‌സിന്‍ വരും വരെ കടുത്ത ജാഗ്രതയും പോരാട്ടവും തുടരണം. വാക്‌സിന്‍ വന്നാല്‍ എല്ലാവരിലുമെത്തിക്കുമെന്നും മോദി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ഉത്സവകാലത്ത് വിപണികള്‍ വീണ്ടും സജീവമാകുകയാണ്. ലോക്ക്ഡൗണ്‍ അവസാനിച്ചെങ്കിലും കൊവിഡ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in