സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ് 19 ; 7469 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ് 19 ; 7469 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 21 പേരാണ് മരണപ്പെട്ടത്. 4257 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഉറവിടം അറിയാത്ത 647 കേസുകളുണ്ട്.രോഗംബാധിച്ചവരില്‍ 59 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. നിലവില്‍ 92731 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ 36599 സാംപിളുകളാണ് പരിശോധിച്ചത്. 7469 പേര്‍ രോഗമുക്തരായി. 13.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ഉഛസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യസംവിധാനങ്ങള്‍ ശാക്തീകരിക്കുന്നതിനാവശ്യമായ സമയം ലഭിച്ചു. രോഗത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ എന്ത് ചെയ്യാം എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും ശ്രമിച്ചു. അത്തരത്തില്‍ മരണങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇറ്റലിയില്‍ പോലും രോഗം പെട്ടെന്ന് ഉഛസ്ഥായിയിലെത്തി. രോഗബാധിതരായവരില്‍ 100 ല്‍ 16 വരെ മരിക്കുന്ന സ്ഥിതിയുണ്ടായി. സംസ്ഥാനത്ത് രോഗം ഉഛസ്ഥായിയിലെത്തുമ്പോള്‍ മരണനിരക്ക് കുറവാണ്.

എന്നാല്‍ ചിലര്‍ വസ്തുതകള്‍ മനസ്സിലാക്കാന്‍ തയ്യാറാകാതെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് മുന്നിട്ടിറങ്ങുന്നത്. ഓണത്തിന് നേരിയ ഇളവുകളേ നല്‍കിയിട്ടുള്ളൂ. ആ സമയത്തെ കേസുകളുടെയും അറസ്റ്റുകളുടെയും വിവരങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. ഓഗസ്റ്റ് 30 ഒന്നാം ഓണത്തിന് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 2603 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1279 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 137 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവോണദിവസം 1996 കേസും 1019 അറസ്റ്റും 94 വാഹനങ്ങളുടെ പിടിച്ചെടുക്കലുമുണ്ടായി. ഇതൊന്നും തിരിച്ചറിയാതെയാണ് ചിലര്‍ ആക്ഷേപമുന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in