തോറ്റാല്‍ രാജ്യം വിടേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ് ; ഉറപ്പല്ലേയെന്ന് ബൈഡന്‍

തോറ്റാല്‍ രാജ്യം വിടേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ് ; ഉറപ്പല്ലേയെന്ന് ബൈഡന്‍

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ താന്‍ ഒരുപക്ഷേ രാജ്യം വിടേണ്ടിവന്നേക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയായിരുന്നു പരാമര്‍ശം. 'ഞാന്‍ പരാജയപ്പെട്ടാല്‍ നിങ്ങള്‍ക്കത് ഊഹിക്കാന്‍ കഴിയുമോ. ഞാന്‍ എന്തായിരിക്കും ചെയ്യുക. എനിക്കെന്തായാലും നന്നായി തോന്നില്ല. ഒരുപക്ഷേ രാജ്യം വിടേണ്ടി വന്നേക്കാം. എനിക്കറിയില്ല'. ഇങ്ങനെയായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഒഹായ്, ഇയോവ, മിനസോട്ട, ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന തുടങ്ങിയ സ്ഥലങ്ങളിലെ റാലികളിലും അദ്ദേഹം പ്രസംഗമധ്യേ സമാന രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു.

തോറ്റാല്‍ രാജ്യം വിടേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ് ; ഉറപ്പല്ലേയെന്ന് ബൈഡന്‍
'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ട' ; ചൈനയെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ താന്‍ ഇവിടങ്ങളിലേക്ക് വരില്ലെന്ന രീതിയിലാണ് ട്രംപ് സംസാരിച്ചത്. തനിക്ക് അനുകൂലമായ കാര്യങ്ങള്‍ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് ട്രംപ് അംഗീകരിക്കുന്നതിന്റെ സൂചനയായി ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ ഈ വാക്കുകളെ കാണുന്നു. അതേസമയം അണികളെ ഊര്‍ജസ്വലരാക്കി പ്രചരണം ശക്തമാക്കാനുള്ള ട്രംപിന്റെ തന്ത്രമായി വിലയിരുത്തുന്നവരുമുണ്ട്. അതേസമയം ട്രംപിന്റെ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്ത വീഡിയോ എതിരാളി ബൈഡന്‍ ട്വീറ്റ് ചെയ്തു. ട്രംപ് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുമെന്ന് വാക്കുനല്‍കാമോ എന്ന് ചോദിച്ചാണ് ബൈഡന്റെ ട്വീറ്റ്‌.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിനിടെ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നത് തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് ട്രംപ് ബൈഡനെ കുറ്റപ്പെടുത്തി. ബൈഡന്‍ അധികാരത്തിലെത്തിയാല്‍ കമ്മ്യൂണിസ്റ്റുകളുടെയും കുറ്റവാളികളായ കുടിയേറ്റക്കാരുടെയും കുത്തൊഴുക്കുതന്നെയുണ്ടാകുമെന്നും ട്രംപ് നിരന്തരം ആരോപിക്കുന്നുണ്ട്. ബൈഡന്റെ കുടുംബത്തെ ക്രിമിനല്‍ എന്റപ്രൈസ് എന്നുവരെ ട്രംപ് കുറ്റപ്പെടുത്തുന്നു. അതേസമയം ട്രംപ് നടപ്പാക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചാണ് മുന്നേറുന്നത്. വിസ്മയിപ്പിച്ചുകൊണ്ട് വൈറസ് അപ്രത്യക്ഷമാകുമെന്നാണ് ട്രംപ് അവകാശപ്പെടുന്നതെന്നും എന്നാല്‍ അത് കുതിച്ചുയരുകയാണെന്നും ബൈഡന്‍ തിരിച്ചടിച്ചു.

Related Stories

The Cue
www.thecue.in