'എന്റെ ഹൃദയത്തില്‍ മോദിയുണ്ട്; ഹനുമാന് രാമനോടുള്ള ഭക്തി പോലെയാണത്'; ചിരാഗ് പാസ്വാന്‍
'എന്റെ ഹൃദയത്തില്‍ മോദിയുണ്ട്; ഹനുമാന് രാമനോടുള്ള ഭക്തി പോലെയാണത്'; ചിരാഗ് പാസ്വാന്‍

ബി.ജെ.പിയുമായി സര്‍ക്കാരുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി എല്‍.ജെ.പി. നേതാവ് ചിരാഗ് പാസ്വാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഹൃദയത്തിലുണ്ട്. തനിക്ക് അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍ ആവശ്യമില്ല. ഹൃദയം തുറന്നാല്‍ നരേന്ദ്രമോദിയെ മാത്രമേ കാണാനാകുവെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

രാം വിലാസ് പാസ്വാന്റെ മരണത്തില്‍ നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹത്തെ അപമാനിച്ചുവെന്നുമായിരുന്നു ചിരാഗ് പാസ്വാന്റെ ആരോപണം.ചിരാഗ് പാസ്വാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ജെഡിയു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാന്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു.

ബിഹാറില്‍ ലോക് ജന്‍ശക്തി പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിരുന്നു. ചിരാഗ് പാസ്വാന്‍ നേതാക്കളുടെ പേരുകള്‍ പറഞ്ഞ് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എല്‍.ജെ.പിയുമായി ബന്ധമില്ലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു.

Related Stories

The Cue
www.thecue.in