എ.കെ.ജി. സെന്ററില്‍ കിട്ടിയത് മാണിക്കുള്ള സ്വീകരണം; കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെന്നും ജോസ്.കെ.മാണി
എ.കെ.ജി. സെന്ററില്‍ കിട്ടിയത് മാണിക്കുള്ള സ്വീകരണം; കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെന്നും ജോസ്.കെ.മാണി

എ.കെ.ജി. സെന്ററില്‍ എത്തിയപ്പോള്‍ കിട്ടിയ സ്വീകരണം കെ.എം. മാണിക്കുള്ളതാണെന്ന് ജോസ്.കെ.മാണി. കെ.എം. മാണി മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. നിയമസഭാ അംഗത്വത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് കെ.എം.മാണിക്കെതിരെ ആരോപണം ഉയര്‍ന്നത്. കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്ന പ്രധാന നേതാക്കളാണ് കോഴക്കേസ് ഉണ്ടാക്കിയത്. അവരുടെ പേര് പറയില്ല. കെ.എം. മാണിയുടെ നേതാക്കളുടെ പേര് പറയാന്‍ തയ്യാറായിരുന്നില്ലെന്നും ജോസ്.കെ.മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ ഇടത് മുന്നണി കണ്‍വീനര്‍ നിലപാട് വിശദീകരിച്ചിട്ടുണ്ട്. അത് അടഞ്ഞ അധ്യായമാണ്. കോണ്‍ഗ്രസിലെ ചിലര്‍ കേരള കോണ്‍ഗ്രസിനെ ശത്രുവായിട്ടാണ് കാണുന്നത്. കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ നീക്കം നടന്നു. പിന്നില്‍ നിന്ന കുത്തിയത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. ഉമ്മന്‍ചാണ്ടിയാണോ രമേശ് ചെന്നിത്തലയാണോയെന്ന് താന്‍ പറയില്ലെന്നും ജോസ്.കെ.മാണി.

ഇടതുമുന്നണിയിലേക്ക് പോയതിനെ വിമര്‍ശിക്കുന്ന സഹോദരി ഭര്‍ത്താവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന എം.പി. ജോസഫ് കോണ്‍ഗ്രസുകാരനാണ്. വി.എം. സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോള്‍ അംഗത്വമെടുത്തിട്ടുണ്ടെന്നും ജോസ്.കെ. മാണി പറഞ്ഞു.

Related Stories

The Cue
www.thecue.in