'നമ്മള്‍ എപ്പോഴും മതേതരരായിരിക്കും'; ചിലര്‍ പ്രചരിപ്പിച്ച വിദ്വേഷവും വിഷവും ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് തനിഷ്‌ക് പരസ്യ സംവിധായിക

'നമ്മള്‍ എപ്പോഴും മതേതരരായിരിക്കും';  ചിലര്‍ പ്രചരിപ്പിച്ച വിദ്വേഷവും വിഷവും ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് തനിഷ്‌ക് പരസ്യ സംവിധായിക

പരസ്യത്തിന്റെ പേരില്‍ തനിഷ്‌ക് ജ്വല്ലറിക്കെതിരെയുണ്ടായ വിദ്വേഷ പ്രചരണത്തില്‍ പ്രതികരണവുമായി പരസ്യ സംവിധായിക ജോയീത പാട്പാട്യ. പരസ്യത്തിന്റെ പേരില്‍ ചിലര്‍ പ്രചരിപ്പിച്ച വിദ്വേഷവും വിഷവും ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് ജോയീത ദ ക്വിന്റിനോട് പറഞ്ഞു.

'ഐക്യത്തിന്റെ സന്ദേശം നല്‍കുന്ന ഏകത്വം കാമ്പെയിനിന്റെ ഭാഗമായിരുന്നു തനിഷ്‌കിന്റെ പരസ്യം. ഞങ്ങള്‍ അതില്‍ വിവാദമുണ്ടാക്കുന്നതായി ഒന്നും കണ്ടില്ല. രണ്ട് സ്ത്രീകളുടെ പരസ്പരമുള്ള സ്‌നേഹബന്ധം കാണിക്കുന്നതില്‍ തെറ്റൊന്നുമില്ല. നമ്മുടെ ചില സീരിയലുകളില്‍ അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള ബാന്ധം നെഗറ്റീവായാണ് കാണിക്കുന്നത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഈ സ്‌ക്രിപ്റ്റ്. അതില്‍ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. ഇങ്ങനെയാണ് ഇന്ത്യ, നമ്മുടേത് ഒരു മതേതര രാജ്യമാണ്', ജോയീത പറഞ്ഞു.

പരസ്യം പുറത്ത് വന്നതിന് പിന്നാലെ സംവിധായകക്കെതിരെയും ജ്വല്ലറിക്കെതിരെവലിയ രീതിയിലുള്ള സൈബര്‍ ആക്രമണമായിരുന്നു ഉണ്ടായത്. 'സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷം കഴിയുമ്പോള്‍, നിരവധി ചര്‍ച്ചകള്‍ക്കും ശേഷം, നമ്മള്‍ ഒരുപാട് മുന്നോട്ട് പോയി എന്നാണ് നമ്മള്‍ പ്രതീക്ഷിച്ചത്. ഒരുപാട് കാലം പിന്നോട്ട് പോയി എന്ന് ഞാന്‍ പറയില്ല. ചില ചര്‍ച്ചകള്‍ ഇതിന്റെ പേരില്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇതിന്റെ പേരില്‍ ചിലര്‍ പ്രചരിപ്പിച്ച വിദ്വേഷവും വിഷവും വളരെ കൂടുതലായിരുന്നു. അത് ശരിക്കും ഞെട്ടിച്ചു. ആര്‍മി ട്രോളുകളായിരുന്നു അത്, മുഖമില്ലാത്ത ആളുകളാണ് വിദ്വേഷപ്രചരണം നടത്തിയവരില്‍ അധികവും.

ഹിന്ദു കുടുംബത്തിന്റെ വീട്ടില്‍ ഒരു മുസ്ലീം മരുമകളെ കാണിക്കുന്നതായിരുന്നു പരസ്യമെങ്കില്‍ വിവാദമുണ്ടാകില്ലായിരുന്നുവെന്ന് ചില ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ വാദമുണ്ട്, പക്ഷെ അങ്ങനെയാണെങ്കിലും വിവാദമുണ്ടാകുമായിരുന്നുവെന്ന് ജോയീത പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജീവനക്കാരുടെയും സ്റ്റോറുകളുടെയും സുരക്ഷയെ കരുതിയാണ് പരസ്യം പിന്‍വലിക്കാന്‍ തനിഷ്‌ക് തീരുമാനിച്ചതെന്നും ജോയീത.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ലോകമെമ്പാടും വംശീയത നിലനില്‍ക്കുന്നുണ്ട്. മോശം കാര്യങ്ങള്‍ ലോകമെമ്പാടും സംഭവിക്കുന്നു. നമ്മള്‍ ലോകത്തിന് ഒരു നല്ലവശം കാണിക്കണ്ടേ? നമ്മള്‍ ഒരു മതേതര രാജ്യത്താണ് ജീവിക്കുന്നത്. നമ്മള്‍ എപ്പോഴും മതേതരരായിരിക്കും', ജോയീത പറഞ്ഞു.

'നമ്മള്‍ എപ്പോഴും മതേതരരായിരിക്കും';  ചിലര്‍ പ്രചരിപ്പിച്ച വിദ്വേഷവും വിഷവും ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് തനിഷ്‌ക് പരസ്യ സംവിധായിക
'ഞാന്‍ വളര്‍ന്ന ഇന്ത്യ തിരിച്ചറിയാനാകാത്തവിധം മോശമായി മാറിയിരിക്കുന്നു'; ശശി തരൂര്‍

Related Stories

No stories found.
logo
The Cue
www.thecue.in