ലൈഫിലെ സ്റ്റേ നീക്കണം; സിബിഐ ഹൈക്കോടതിയില്‍

ലൈഫിലെ സ്റ്റേ നീക്കണം; സിബിഐ ഹൈക്കോടതിയില്‍

ലൈഫ് മിഷന്‍ കേസിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍. അടിയന്തിരമായി വിശദവാദം കേള്‍ക്കണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച പരിഗണിക്കും.

ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് സ്റ്റേയുള്ളതിനാല്‍ സര്‍ക്കാരില്‍ നിന്നും ഫയലുകള്‍ ലഭിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചു. അന്വേഷണം മുന്നോട്ട് നീങ്ങണമെങ്കില്‍ സ്‌റ്റേ നീക്കണം. അടിയന്തരമായി പരിഗണിക്കണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ട് മാസത്തേക്കാണ് ഹൈക്കോടതി ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്തത്. രണ്ട് മാസത്തേക്ക് അന്വേഷണം നിര്‍ത്തിവെക്കാനാവില്ലെന്ന് സിബിഐ വ്യക്തമാക്കി. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതിലാണ് ഹൈക്കോടതി ഇടക്കാല സ്‌റ്റേ നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in