ഇന്ന് 7789 പേര്‍ക്ക് കൊവിഡ്; 23 മരണം

ഇന്ന് 7789 പേര്‍ക്ക് കൊവിഡ്; 23 മരണം

സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഉറവിടമറിയാത്ത കേസുകള്‍ 1049 ആണ്. 128 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചു.

കൊവിഡ് മൂലം 23 പേര്‍ മരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 7082 പേര്‍ രോഗമുക്തരായി. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ 1246 പേര്‍ക്കും എറണാകുളത്ത് 1209 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1069 ആയി. 940517 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കോഴിക്കോട് 1195, എറണാകുളം 1130, തൃശൂര്‍ 850, തിരുവനന്തപുരം 350, കണ്ണൂര്‍ 489, കൊല്ലം 550, ആലപ്പുഴ 506, കോട്ടയം 130, മലപ്പുറം 327, പാലക്കാട് 217, പത്തനംതിട്ട 226, കാസര്‍ഗോഡ് 290, ഇടുക്കി 85, വയനാട് 141 എന്നിങ്ങനേയാണ് എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

Related Stories

The Cue
www.thecue.in