സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ദാവൂദുമായി ബന്ധമെന്നത് ഗുരുതര ആരോപണമെന്ന് വി മുരളീധരനും രമേശ് ചെന്നിത്തലയും

സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ദാവൂദുമായി ബന്ധമെന്നത് ഗുരുതര ആരോപണമെന്ന് വി മുരളീധരനും രമേശ് ചെന്നിത്തലയും

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്നത് ഗുരുതര ആരോപണമാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. യുഎപിഎ ചുമത്തിയത് ശരിയായിരുന്നുവെന്ന് കരുതുന്നുവെന്നും വി. മുരളീധരന്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയവും എന്‍ഐഎയും ഉചിതമായ നടപടി എടുക്കുമെന്ന് കരുതുന്നതായും വി.മുരളീധരന്‍ പറഞ്ഞു.

എന്തുതരം കുറ്റവാളികളെയാണ് സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഈ കുറ്റകൃത്യത്തിന്റെ ആസൂത്രകനെന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. എന്‍ഐഎ അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസിലെ തീവ്രവാദ ബന്ധം ആരോപിച്ച് എന്‍ഐഎ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പറഞ്ഞിരിക്കുന്നത്. പത്ത് പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഇക്കാര്യം കോടതിയെ അറിയിച്ചത്. റമീസും ഷറഫുദീനും താന്‍സാനിയയില്‍ നിന്നും ആയുധം വാങ്ങാന്‍ ശ്രമിച്ചിരുന്നു. ദാവൂദിന്റെ സംഘത്തിലെ ഫിറോസ് ഒയാസിസ് ദക്ഷിണേന്ത്യക്കാരനാണ്. ഇയാള്‍ താന്‍സാനിയയിലായതിനാല്‍ പ്രതികളുടെ ദാവൂദ് ബന്ധം അന്വേഷിക്കണമെന്നാണ് എന്‍ഐഎയുടെ വാദം.

Related Stories

The Cue
www.thecue.in