ആനപ്പുറത്തിരുന്ന് യോഗ ക്ലാസ്, ബാബാരാംദേവ് താഴെ വീണു; വീഡിയോ വൈറല്‍

ആനപ്പുറത്തിരുന്ന് യോഗ ക്ലാസ്, ബാബാരാംദേവ് താഴെ വീണു; വീഡിയോ വൈറല്‍

ആനപ്പുറത്തിരുന്നുള്ള യോഗാഭ്യാസത്തിനിടെ ബാബാ രാംദേവ് താഴെ വീണു. മഥുരയിലെ ഗുരുശരണം ആശ്രമത്തിലെ സന്യാസിമാരെ യോഗ പരീശിലിപ്പിക്കുന്നതിനിടയിലായിരുന്നു സംഭവം. യോഗയ്ക്കിടെ ആന ഇളകിയതോടെയാണ് രാംദേവ് താഴെ വീണത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

വീഴ്ചയില്‍ നിസാര പരിക്കുകള്‍ മാത്രമാണ് രാംദേവിന് പറ്റിയത്. യോഗ ചെയ്യുന്നതിനിടെ ആന ചലിക്കുന്നതും രാംദേവ് നിലത്ത് വീഴുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. നിലത്ത് വീണ ശേഷം ചിരിച്ചുകൊണ്ടാണ് രാംദേവ് എഴുന്നേറ്റ് വരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിങ്കളാഴ്ച നടന്ന ഈ യോഗ ക്ലാസിന്റെ മറ്റ് ചിത്രങ്ങള്‍ രാംദേവ് തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

Related Stories

The Cue
www.thecue.in