റേഡിയേഷന്‍ തടയാന്‍ 'ചാണക ചിപ്പ്'; പ്രഖ്യാപനവുമായി കാമധേനു ആയോഗ്

റേഡിയേഷന്‍ തടയാന്‍ 'ചാണക ചിപ്പ്'; പ്രഖ്യാപനവുമായി കാമധേനു ആയോഗ്

മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ തടയാന്‍ ചാണകത്തിന് സാധിക്കുമെന്ന അവകാശ വാദവുമായി രാഷ്ട്രീയ കാമധേനു ആയോഗ്. ഇതിനായി ചാണകം കൊണ്ട് നിര്‍മ്മിച്ച ചിപ്പും പുറത്തിറക്കിയിട്ടുണ്ട്. റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനും ചിപ്പ് സഹായിക്കുമെന്നാണ് കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കതിരിയ പ്രഖ്യാപിച്ചത്.

ഗൗസത്വ കവച് എന്നാണ് ചിപ്പിന് പേരിട്ടിരിക്കുന്നത്. രാജ്‌കോട്ട് ആസ്ഥാനമായുള്ള ശ്രീജീ ഗോശാലയാണ് ചിപ്പ് നിര്‍മ്മിച്ചതെന്നും വല്ലഭായ് കതിരിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര മൃഗ പരിപാലന, ക്ഷീര, മത്സ്യപരിപാലന വകുപ്പിന്റെ കീഴില്‍ വരുന്ന ഏജന്‍സിയാണ് രാഷ്ട്രീയ കാമധേനു ആയോഗ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചാണകത്തിന് റേഡിയേഷന്‍ തടയാന്‍ സാധിക്കും, ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും, ചിപ്പുകള്‍ മൊബൈലില്‍ സൂക്ഷിച്ചാല്‍ റേഡിയേഷന്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും ചെയര്‍മാന്‍ അവകാശപ്പെടുന്നുണ്ട്.

Related Stories

The Cue
www.thecue.in