കുത്തിവെപ്പെടുത്ത ആളുടെ ആരോഗ്യനില മോശമായി; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി

കുത്തിവെപ്പെടുത്ത ആളുടെ ആരോഗ്യനില മോശമായി; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി

കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെക്കുന്നുവെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. വാക്‌സിന്‍ പരീക്ഷണം നടത്തിയ വ്യക്തിക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിതിനെ തുടര്‍ന്ന് ക്ലിനിക്കല്‍ ട്രയല്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് കമ്പനി അറിയിച്ചു.

സെപ്റ്റംബര്‍ അവസാനത്തോടെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചത്. 60,000 പേരില്‍ പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 200 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒക്ടോബര്‍ മാസത്തിലാണ് കൊവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉള്‍പ്പെട്ടത്. ഈ വര്‍ഷം തന്നെ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. അടുത്ത വര്‍ഷത്തോടെ 100 കോടി കൊവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

Related Stories

The Cue
www.thecue.in