'മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലും കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവികം'; പിണറായി വിജയന്‍

'മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലും കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവികം'; പിണറായി വിജയന്‍
പിണറായി വിജയന്‍  

മുഖ്യമന്ത്രിയും ഒരു കോണ്‍സുലേറ്റ് ജനറലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ശിവശവങ്കറും സ്വപ്‌നയും തമ്മിലുള്ള കോണ്‍ടാക്ട് എപ്പോള്‍ തുടങ്ങിയെന്ന് എനിക്ക് പറയാനാകില്ല. എനിക്ക് പറയാനാകുന്ന ഒരു കാര്യം കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്കാണ് അവര്‍ എന്റെയടുക്കല്‍ വന്നിട്ടുള്ളത്. ആ നിലയ്ക്കാണ് അവരെ പരിചയമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്.' അതാണ് വസ്തുതയെന്നും മുഖ്യമന്ത്രി.

'കോണ്‍സുലേറ്റ് ജനറല്‍ വരുമ്പോള്‍ മിക്കപ്പോഴും ഇവരും കൂടെ ഉണ്ടാകാറുണ്ട്. ഒരു മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലും തമ്മില്‍ കാണുന്നതില്‍ യാതൊരു സാധാരണമാണ്. സെക്രട്ടറിയുടെ കൂടെയാണ് അദ്ദേഹം വരാറുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശിവശങ്കറിനെ ഈ പറയുന്ന രീതിയില്‍ പരിചയപ്പെടുത്തിയോ എന്നൊന്നും ഓര്‍ക്കുന്നില്ല. പക്ഷെ നിങ്ങളുടെ ഓഫീസില്‍ ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് ചോദിച്ചാല്‍, സ്വാഭാവികമായും എന്റെ അന്നത്തെ സെക്രട്ടറിയായ ശിവശങ്കറിനെ ബന്ധപ്പെട്ടോളൂ എന്ന് പറയുന്നത് അതിശയകരമായ കാര്യമൊന്നുമില്ല', മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Stories

The Cue
www.thecue.in