സമ്പന്നകുടുംബത്തിലെ അംഗമായിരുന്നെങ്കില്‍ ഇങ്ങനെ സംസ്‌കരിക്കുമായിരുന്നോ?; യുപി പൊലീസിനോട് ഹൈക്കോടതി

സമ്പന്നകുടുംബത്തിലെ അംഗമായിരുന്നെങ്കില്‍ ഇങ്ങനെ സംസ്‌കരിക്കുമായിരുന്നോ?; യുപി പൊലീസിനോട് ഹൈക്കോടതി

ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ രാത്രിയില്‍ സംസ്‌കരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. സ്വന്തം മകളായിരുന്നെങ്കില്‍ ഇങ്ങനെ സംസ്‌കരിക്കുമായിരുന്നോ. പെണ്‍കുട്ടി സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നെങ്കില്‍ ജില്ലാ ഭരണകൂടവും പൊലീസും ഇതേ രീതിയിലായിരിക്കുമോ സംസ്‌കാരം നടത്തുകയെന്ന് കോടതി ചോദിച്ചു.

മൃതദേഹം സംസ്‌കരിച്ചതിന്റെ ഉത്തരവാദിത്വം ജില്ലാ മജിസ്‌ട്രേറ്റഅ പ്രവീണ്‍ കുമാര്‍ ഏറ്റെടുത്തു. പെണ്‍കുട്ടിയുടെ കുടുംബത്തെ കനത്ത സുരക്ഷയിലാണ് കോടതിയിലെത്തിച്ചത്. ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് ബന്ധുക്കള്‍ കോടതിയെ അറിയിച്ചു.

പെണ്‍കുട്ടിയുടെ ബന്ധുക്കളെ കോടതിയിലെത്തിക്കാനുള്ള ചുമതല ജില്ലാ ഭരണകൂടത്തിനാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. യുപി പൊലീസും ഭരണകൂടവും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന സമയത്താണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസ് സിബിഐ ഏറ്റെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in