തിരിച്ചറിവിന്റെ സമയം; ടോവിനോ ആശുപത്രി വിട്ടു; നന്ദി പറഞ്ഞ് വീഡിയോ

തിരിച്ചറിവിന്റെ സമയം; ടോവിനോ ആശുപത്രി വിട്ടു; നന്ദി പറഞ്ഞ് വീഡിയോ

പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടോവിനോ തോമസ് ആശുപത്രി വിട്ടു. ചികിത്സയിലായിരുന്നപ്പോള്‍ നല്‍കിയ സ്‌നേഹത്തിനും കരുതലിനും ടോവിനോ നന്ദി പറഞ്ഞു. തിരിച്ചറിവിന്റെ സമയമാണിത്. ഒരുപാട് പേരുടെ സ്‌നേഹവും കരുതലും തനിക്ക് ലഭിച്ചുവെന്നും വീഡിയോയില്‍ ടോവിനോ തോമസ് പറയുന്നു.

കുറെ കാലത്തിന് ശേഷമാണ് ഇത്ര ദിവസം ആശുപത്രിയില്‍ കഴിഞ്ഞത്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറഞ്ഞു. താന്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലായി. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി കൂടുതല്‍ കരുതല്‍ സ്വയം എടുക്കണമെന്ന തിരിച്ചറിവുണ്ടാക്കുന്നുണ്ട്. ഒപ്പം എല്ലാവര്‍ക്കും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും ടോവിനോ തോമസ് ആശംസിക്കുന്നു.

കഴിഞ്ഞ ഏഴാം തിയ്യതിയാണ് ടോവിനോ തോമസിനെ വയറുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രക്ത് കട്ടപിടിച്ചതായി കണ്ടെത്തിയതിന് തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ആശുപത്രി വിട്ടെങ്കിലും വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

The Cue
www.thecue.in