കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച സംഭവിച്ചുവെന്ന വിമര്‍ശനത്തിനിടെ കര്‍ണാടക ആരോഗ്യമന്ത്രിയെ മാറ്റി. ബി. ശ്രീരാമലുവിന് പകരം മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകറിന് ആരോഗ്യവകുപ്പിന്റെയും ചുമതല നല്‍കി. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ. സുധാകര്‍ പറഞ്ഞു.

ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഡോ.കെ. സുധാകര്‍ വ്യക്തമാക്കി. അതില്‍ കേരളത്തെ മാതൃകയാക്കും. കേരളത്തിലെ പൊതുജനാരോഗ്യരംഗം മികച്ച അഭിപ്രായം നേടിയതാണെന്നും ഡോ.കെ. സുധാകര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രീരാമലുവിന് സാമൂഹ്യക്ഷേമവകുപ്പിന്റെ ചുമതല നല്‍കി. ആരോഗ്യമന്ത്രിയെ മാറ്റിയതിലൂടെ കൊവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനം ശരിയായിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മരണം ഉയരാന്‍ ഇടയാക്കിയത് സര്‍ക്കാരിന്റെ കഴിവുകേട് കൊണ്ടാണെന്നും പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു.

Related Stories

The Cue
www.thecue.in