'സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ'; യുഎഇ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന

'സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ'; യുഎഇ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന

മുഖ്യമന്ത്രി പിണറായി വിജയന് തന്നെ അറിയാമായിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. 2017ല്‍ മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വപ്ന മൊഴിനല്‍കിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും സ്വപ്‌ന. യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരുമായുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറെയാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. ഇതിന് ശേഷം ശിവശങ്കര്‍ വിളിക്കാറുണ്ടായിരുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനും ശിവശങ്കറിനെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നുവന്നും സ്വപ്ന മൊഴിയില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയത് മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നു. സ്‌പേസ് പാര്‍ക്കിലെ അവസരത്തെ കുറിച്ച് ശിവശങ്കറാണ് തന്നോട് പറഞ്ഞതെന്നും സ്വപ്ന മൊഴിനല്‍കിയിട്ടുണ്ട്.

Related Stories

The Cue
www.thecue.in