സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; രോഗവ്യാപനം നടയുന്നതിനുള്ള ഏകമാര്‍ഗം സാമൂഹിക അകലം പാലിക്കലെന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്
സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; രോഗവ്യാപനം നടയുന്നതിനുള്ള ഏകമാര്‍ഗം സാമൂഹിക അകലം പാലിക്കലെന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്. രോഗവ്യാപനം നടയുന്നതിനുള്ള ഏകമാര്‍ഗം സാമൂഹിക അകലം പാലിക്കലാണെന്നും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും മുന്‍ ആരോഗ്യ സെക്രട്ടറിയുമായ രാജീവ് സദാനന്ദന്‍ പറഞ്ഞു. കേരളത്തില്‍ അടുത്തിടെയുണ്ടായ സമരങ്ങളും ഓണത്തിരക്കും രോഗികളുടെ എണ്ണം കൂടാന്‍ കാരണമായെന്നും മനോരമ ന്യൂസിനോട് സംസാരിക്കവെ രാജീവ് സദാനന്ദന്‍ പറഞ്ഞു.

'കേരളത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായപ്പോഴും രോഗവ്യാപനം പിടിച്ചുനിര്‍ത്താനായി. ഓണത്തിരക്കിന്റെയും സമരങ്ങളുടെയും പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണം 17,000 കടക്കുമായിരുന്നു. അതിലേക്കെത്താതെ നിയന്ത്രിക്കാന്‍ സാധിച്ചു. എന്നാല്‍ ഇനിയും രോഗവ്യാപനം കൂടും. ഇത് തടയാന്‍ ഏകമാര്‍ഗം സാമൂഹിക അകലം പാലിക്കലണ്.'

കൊവിഡ് പോസിറ്റിവിറ്റി റേറ്റ് ഏറ്റവും ഉയര്‍ന്ന് 17.75 ശതമാനമായി. അതായത് സാമ്പിള്‍ ടെസ്റ്റ് ചെയ്യുന്ന നൂറ് പേരില്‍ പതിനേഴിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുവെന്നാണെന്നും രാജീവ് സദാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1011 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗ ബാധയുണ്ടായത്. പത്ത് ദിവസത്തിനിടെ 238 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യ്തു. രോഗം വന്ന് പോയവരില്‍ 30 ശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍ കണ്ടെത്തുന്നുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്തിയാല്‍ സംസ്ഥാനത്ത് നവംബര്‍ വരെ നീണ്ടു നിന്നേക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

11,755 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 66,228 സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. വെള്ളിയാഴ്ച 68,321 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 9250 പേര്‍ക്കായിരുന്നു പോസിറ്റീവായത്.

സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; രോഗവ്യാപനം നടയുന്നതിനുള്ള ഏകമാര്‍ഗം സാമൂഹിക അകലം പാലിക്കലെന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്
കൊവിഡില്‍ കേരളം ഒന്നാമത്; മഹാരാഷ്ട്രയെ മറികടന്നു

Related Stories

The Cue
www.thecue.in