'പല ഇന്ത്യക്കാരും ദളിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും കണക്കാക്കുന്നില്ല'; ലജ്ജാകരമായ സത്യമെന്ന് രാഹുല്‍ ഗാന്ധി

'പല ഇന്ത്യക്കാരും ദളിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും കണക്കാക്കുന്നില്ല'; ലജ്ജാകരമായ സത്യമെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യക്കാരില്‍ പലരും രാജ്യത്തെ ദളിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും കണക്കാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

'ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും യു.പി പൊലീസും പറഞ്ഞത് ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു. കാരണം അവര്‍ക്കും പല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല എന്നത് തന്നെയാണ്', ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറയുന്നു. ഹാത്രാസ് വിഷയത്തില്‍ അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയുടെ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇന്ത്യയിലെ ജാതിവ്യവസ്ഥ ഉള്‍പ്പെടെ പ്രതിപാദിക്കുന്ന ബിബിസി റിപ്പോര്‍ട്ട്, എന്തുകൊണ്ടാണ് സ്ത്രീകള്‍ തുടരെ പീഡിപ്പിക്കപ്പെടുന്നതെന്നും എന്തുകൊണ്ടാണ് പൊലീസ് ഇതെല്ലാം നിഷേധിക്കുന്നതെന്നുമുള്ള തലക്കെട്ടിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുപി പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനത്തിന് പിന്നാലെ ഹത്രാസ് കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ ലക്‌നൗ സോണിന് കീഴിലെ ഗാസിയബാദ് ബ്രാഞ്ചാകും കേസ് അന്വേഷിക്കുക. കേസ് സിബിഐക്ക് കൈമാറുമെന്ന് യുപി സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം അടുത്ത ദിവസം തന്നെ ആരംഭിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പല ഇന്ത്യക്കാരും ദളിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും കണക്കാക്കുന്നില്ല'; ലജ്ജാകരമായ സത്യമെന്ന് രാഹുല്‍ ഗാന്ധി
ഹത്രാസ് കേസ് സിബിഐ ഏറ്റെടുത്തു

സെപ്റ്റംബര്‍ 14നാണ് ദളിത് വിഭാഗത്തില്‍പ്പെട്ട ഇരുപതുകാരിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെണ്‍കുട്ടി ഡല്‍ഹിയില്‍ ആശുപത്രിയില്‍ വെച്ച് സെപ്റ്റംബര്‍ 29നാണ് മരിച്ചത്. കേസ് അട്ടിമറിക്കാന്‍ ജില്ലാഭരണകൂടവും പൊലീസും ശ്രമിക്കുന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചതും പ്രതിഷേധിത്തിനിടയാക്കിയിരുന്നു. മാധ്യമങ്ങളെയും രാഷ്ട്രീയനേതൃത്വത്തെയും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുവദിച്ചിരുന്നില്ല. ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ കടുത്ത വിമര്‍ശനം ഏറ്റതോടെയാണ് ഒക്ടോബര്‍ 3ന് യോഗി ആദിത്യനാഥ് ഭരണകൂടം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും കത്തയച്ചിരുന്നു.

Related Stories

The Cue
www.thecue.in