പതിനേഴുകാരനെ മര്‍ദിച്ചു; കൊവിഡ് സെന്ററിനെതിരെ വീണ്ടും പരാതി

പതിനേഴുകാരനെ മര്‍ദിച്ചു; കൊവിഡ് സെന്ററിനെതിരെ വീണ്ടും പരാതി

കഞ്ചാവ് കേസ് പ്രതി മരിച്ച തൃശൂര്‍ അമ്പിളിക്കല കൊവിഡ് സെന്ററിനെതിരെ വീണ്ടും പരാതി. വാഹന മോഷണക്കേസില്‍ പിടിയിലായ പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, മനഃപൂര്‍വ്വം ദേഹോപദ്രവമേല്‍പ്പിക്കല്‍, മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, അന്യായമായി തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഞ്ചാവ് കേസിലെ പ്രതിക്ക് ക്രൂരമര്‍ദ്ദനമേറ്റിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇയാളുടെ മരണത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മരിച്ച ആളുടെ ശരീരത്തില്‍ നാല്പതിലേറെ മുറിവുകളുണ്ടായിരുന്നു. വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. തലയ്ക്കും ക്ഷതമേറ്റിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് മര്‍ദ്ദനമേറ്റ് രക്തം വാര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

The Cue
www.thecue.in