'നായിഡുവിന് വേണ്ടി ജഡ്ജിമാരെ സ്വാധീനിക്കുന്നു'; ജസ്റ്റിസ് രമണയ്‌ക്കെതിരെ ജഗന്‍മോഹന്‍ റെഡ്ഡി

'നായിഡുവിന് വേണ്ടി ജഡ്ജിമാരെ സ്വാധീനിക്കുന്നു'; ജസ്റ്റിസ് രമണയ്‌ക്കെതിരെ ജഗന്‍മോഹന്‍ റെഡ്ഡി

ജസ്റ്റിസ് എന്‍. വി. രമണയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. അഴിമതി കേസുകളില്‍ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് വേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജഗന്‍മോഹന്‍ റെഡ്ഡി ആരോപിച്ചു. ഇക്കാര്യം കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് കത്തെഴുതി.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്. എസ്.എ. രമണയ്‌ക്കെതിരെ കേസെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. എട്ട് പേജുള്ള കത്താണ് അയച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അടുത്ത ചീഫ് ജസ്റ്റിസായി പരിഗണിക്കുന്നത് എസ്.എ. രമണയെയാണ്. സുപ്രീംകോടതി ജഡ്ജിക്കെതിരെ മുഖ്യമന്ത്രി പരാതി ഉന്നയിക്കുന്നത് അസാധാരണ നടപടിയായാണ് വിലയിരുത്തുന്നത്. ജസ്റ്റിസ് രമണയുടെ ബന്ധുക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്.

Related Stories

The Cue
www.thecue.in