വൃദ്ധനെ അക്രമിച്ച സംഭവം; ട്രെയിനി എസ്‌ഐമാര്‍ക്ക് പ്രത്യേക പരിശീലനം

വൃദ്ധനെ അക്രമിച്ച സംഭവം; ട്രെയിനി എസ്‌ഐമാര്‍ക്ക് പ്രത്യേക പരിശീലനം

അക്രമികളെ അമിത ബലപ്രയോഗമില്ലാതെ നേരിടുന്നതിന് ട്രെയിനി എസ്‌ഐമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. തിങ്കളാഴ്ച ഓണ്‍ലൈനിലൂടെയാണ് പരിശീലനം. കൊല്ലത്ത് എസ്‌ഐ വൃദ്ധനെ മര്‍ദ്ദിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

എല്ലാ ട്രയിനി എസ്‌ഐമാരും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കണം. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഇളവില്ല. പരിശീലനത്തിന്റെ ചുമതലയുള്ള ഡിഐജിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചടയമംഗലത്ത് ഹെല്‍മറ്റ് വെയ്ക്കാതെ യാത്ര ചെയ്തതിനാണ് എസ്‌ഐ മര്‍ദ്ദിച്ചത്. പ്രൊബേഷനല്‍ എസ് ഐ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.

Related Stories

The Cue
www.thecue.in