'അവര്‍ക്ക് ഞങ്ങള്‍ ഇടം നല്‍കി', ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയിലെന്ന് മോഹന്‍ ഭാഗവത്

'അവര്‍ക്ക് ഞങ്ങള്‍ ഇടം നല്‍കി', ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയിലെന്ന് മോഹന്‍ ഭാഗവത്

ലോകത്ത് ഏറ്റവും സന്തുഷ്ടരായി മുസ്ലീങ്ങള്‍ താമസിക്കുന്നത് ഇന്ത്യയിലെന്ന വാദവുമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ഹിന്ദുക്കളാണ് മുസ്ലീങ്ങള്‍ക്ക് രാജ്യത്ത് ഇടം നല്‍കിയതെന്നും ഒരു പ്രദേശിക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.

ഇന്ത്യയില്‍ എല്ലാ മതവിശ്വാസികളും ഒരുമിച്ച് നില്‍ക്കുന്നു. ഏതെങ്കിലും തരത്തില്‍ വര്‍ഗീയതയും വിഘടനവാദവും പ്രചരിപ്പിക്കുന്നത് സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ മാത്രമാണ്. ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച 'വിദേശ മതം' ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്നും മോഹന്‍ ഭാഗവത്.

'പാക്കിസ്താന്‍ മറ്റ് മതത്തിലുള്ളവര്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നില്ല, അത് മുസ്ലീം രാജ്യമായി സൃഷ്ടിക്കപ്പെട്ടു. ഹിന്ദുക്കള്‍ക്ക് മാത്രമേ ഇവിടെ ജീവിക്കാന്‍ കഴിയൂ എന്ന് നമ്മുടെ ഭരണഘടന പറഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് ഇവിടെ നില്‍ക്കണമെങ്കില്‍ ഹിന്ദു മേധാവിത്വം അംഗീകരിക്കണമെന്നും പറഞ്ഞിട്ടില്ല. അവര്‍ക്ക് വേണ്ടിയും നമ്മള്‍ ഇടം അനുവദിച്ചു. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം. ആ സ്വഭാവത്തെയാണ് ഹിന്ദു എന്ന് വിളിക്കുന്നത്', മോഹന്‍ ഭാഗവത് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് കേവലം മതപരമായ ഉദ്ദേശ്യത്തിന്റെ പുറത്തല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ദേശീയ മൂല്യങ്ങളുടെയും സ്വഭാവത്തിന്റെയും പ്രതീകമാണ് ആ ക്ഷേത്രം. ഈ രാജ്യത്തെ ജനങ്ങളുടെ മനോവീര്യവും മൂല്യങ്ങളും തകര്‍ക്കുന്നതിനായായിരുന്നു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടത്. അതുകൊണ്ടാണ് അവ പുനര്‍നിര്‍മ്മിക്കണമെന്ന് ഹിന്ദു സമൂഹം പണ്ട് മുതല്‍ക്കേ ആഗ്രഹിക്കുന്നതെന്നും മോഹല്‍ ഭാഗവത് അവകാശപ്പട്ടു.

'അവര്‍ക്ക് ഞങ്ങള്‍ ഇടം നല്‍കി', ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയിലെന്ന് മോഹന്‍ ഭാഗവത്
യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലെന്ന് ബന്ധുക്കള്‍, ഭീകരവാദികളെന്നാരോപിച്ച് യുപി പോലീസ് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്ന് ആവശ്യം
AD
No stories found.
The Cue
www.thecue.in