വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു നോര്‍വീജിയന്‍ വേനല്‍ക്കാലം എന്ന കൃതിക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും. പ്രശസ്തിപത്രവും, ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്‍പവുമാണ് അവാര്‍ഡ്.

41 കവിതകളുടെ സമാഹാരമാണ് ഒരു നോര്‍വീജിയന്‍ വേനല്‍ക്കാലം. ഡോ. കെ.പി.മോഹനന്‍ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എന്‍.മുകുന്ദന്‍, പ്രഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

No stories found.
The Cue
www.thecue.in