ഭാഗ്യലക്ഷ്മിക്കെതിരായ കേസില്‍ പൊലീസ് വീണ്ടും നിയമോപദേശം തേടി; മോഷണക്കുറ്റം നിലനില്‍ക്കുമോയെന്ന് പരിശോധിക്കുന്നു

ഭാഗ്യലക്ഷ്മിക്കെതിരായ കേസില്‍ പൊലീസ് വീണ്ടും നിയമോപദേശം തേടി; മോഷണക്കുറ്റം നിലനില്‍ക്കുമോയെന്ന് പരിശോധിക്കുന്നു

ഭാഗ്യലക്ഷമിക്കെതിരായ കേസില്‍ പൊലീസ് വീണ്ടും നിയമോപദേശം തേടി. ഉടന്‍ അറസ്റ്റുണ്ടാകില്ലെന്നാണ് സൂചന. ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുമോയെന്നാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്. ഭാഗ്യലക്ഷമിയും ശ്രീലക്ഷ്മി അറയ്ക്കലും ദിയ സനയും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

വിജയ് പി നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാഗ്യലക്ഷമി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയിരുന്നു. ഇത് നിലനില്‍ക്കുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. വിജയ് പി നായരുടെ ലാപ്‌ടോപ്പും മൊബൈലും പൊലീസിന് നല്‍കിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് പേരുടെയും അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.

Related Stories

The Cue
www.thecue.in