സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

2020ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി). ലോകത്തിലെ പട്ടിണി മാറ്റാന്‍ നടത്തിയ ഇടപെടലാണ് നേട്ടത്തിന് അര്‍ഹമാക്കിയത്.

പട്ടിണിയെ യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ആയുധമായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ക്ക് സംഘടന പ്രേരകശക്തിയായി പ്രവര്‍ത്തിച്ചുവെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. പട്ടിണിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്കും സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സമാധാനത്തിനുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിലും സംഘടന ഇടപെടല്‍ നടത്തി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്
സാഹിത്യ നൊബേല്‍ അമേരിക്കന്‍ കവയിത്രി ലൂയീസ് എലിസബത്ത് ഗ്ലക്കിന്

ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ഡബ്ല്യു.എഫ്.പി. 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസഹായം സംഘടന നല്‍കിയിട്ടുണ്ട്. 1963ല്‍ സ്ഥാപിച്ച സംഘടന റോം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

Related Stories

The Cue
www.thecue.in