റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചു; അര്‍ണാബിനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ്

റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചു; അര്‍ണാബിനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ്

അര്‍ണാബ് ഗോസാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന് മുംബൈ പോലീസ്. മൂന്ന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചതായി തെളിഞ്ഞുവെന്നും പൊലീസ് അറിയിച്ചു. രണ്ട് പേരെ അറസ്റ്റു ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ടിവിയിലുള്ളവരെ ഇന്നോ നാളെയോ ചോദ്യം ചെയ്യും.

റേറ്റിംഗില്‍ കൃത്രിമത്വം നടത്തി പരസ്യ വരുമാനം നേടിയതും അന്വേഷിക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. റിപ്പബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും. കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമായാല്‍ ചാനലിന്റെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് മുംബൈ പോലീസ് മേധാവി പരമവീര്‍ സിംഗ് വ്യക്തമാക്കി.

റേറ്റിംഗ് കണക്കാക്കുന്നതിനായി ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുകയും ഇതില്‍ കൃത്രിമത്വം കാണിച്ച് നിയമവിരുദ്ധമായി പരസ്യവരുമാനം നേടിയെടുത്തുവെന്നുമാണ് കണ്ടെത്തല്‍. ഇത് വഞ്ചനയാണെന്നും പൊലീസ് അറിയിച്ചു.

Related Stories

The Cue
www.thecue.in