ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ അക്കൗണ്ട്; തന്റെ പേര് വെച്ച് മൂന്ന് ഫെയ്ക്കുകളെന്ന് ഡിജിപി ശ്രീലേഖ

ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ അക്കൗണ്ട്; തന്റെ പേര് വെച്ച് മൂന്ന് ഫെയ്ക്കുകളെന്ന് ഡിജിപി ശ്രീലേഖ

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പേരുകളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് രൂപീകരിച്ച് തട്ടിപ്പ്. തന്റെ പേരില്‍ മൂന്ന് ഫെയ്ക്കുകളാണ് ഉള്ളതെന്ന് ഡിജിപി ആര്‍ ശ്രീലേഖ പറഞ്ഞു. ശ്രീലേഖ രാധ എന്ന പേരില്‍ ഒരു പേജ് മാത്രമാണ് തനിക്കുള്ളതെന്നും, ആളുകള്‍ മറ്റു പേജുകളിലൂടെ തട്ടിപ്പിനിരയാകാതിരിക്കാനാണ് മുന്നറിയിപ്പ് നല്‍കിയതെന്നും ഡിജിപി ശ്രീലേഖ ദ ക്യുവിനോട് പറഞ്ഞു.

ഐപിഎസ് ആര്‍ ശ്രീലേഖ, ശ്രീലേഖ ഐപിഎസ്, ആര്‍ ശ്രീലേഖ എന്ന പേരുകളിലാണ് ഫെയ്ക്ക് അക്കൗണ്ടുകള്‍. ഇതില്‍ രണ്ട് അക്കൗണ്ടുകളില്‍ നിന്ന് സ്ഥിരമായി പോസ്റ്റുകളുണ്ടാകാറുണ്ട്, ആരെങ്കിലും ഈ പേജുകള്‍ പിന്തുടരുന്നുണ്ടെങ്കില്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്നും, സൈബര്‍ സെല്ലോ ഹൈടെക് സെല്ലോ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡിജിപി ആര്‍ ശ്രീലേഖ പറയുന്നു.

Saw the news that there are fake profiles in the names of IPS officers, set up illegally by someone/ some persons in...

Posted by Sreelekha Radha on Wednesday, October 7, 2020

ഡിജിപിയും ഐജിമാരും ഡിവൈഎസ്പിമാരും അടക്കമുള്ളവരുടെ പേരുകളിലുള്ള വ്യാജ അക്കൗണ്ട് വഴി സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഋഷിരാജ് സിങ്, പി വിജയന്‍, ജി ലക്ഷ്മണ തുടങ്ങിയവരുടെ പേരുകളില്‍ അക്കൗണ്ടുകളുണ്ട്.

ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ അക്കൗണ്ട്; തന്റെ പേര് വെച്ച് മൂന്ന് ഫെയ്ക്കുകളെന്ന് ഡിജിപി ശ്രീലേഖ
വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടാല്‍ 500 രൂപ രൂപയെന്ന പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം; പിടിമുറുക്കി പൊലീസ്

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ അക്കൗണ്ട്; തന്റെ പേര് വെച്ച് മൂന്ന് ഫെയ്ക്കുകളെന്ന് ഡിജിപി ശ്രീലേഖ
വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പിആര്‍ഡി സംഘത്തില്‍ ശ്രീറാം വെങ്കിട്ടരാമനും

ഐജി പി വിജയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പി വിജയന്‍ ഐപിഎസ് എന്ന പേരിലാണ് വ്യാജ പ്രൊഫൈല്‍. ഈ പേരില്‍ തന്നെ അദ്ദേഹത്തിന് വെരിഫൈഡ് പേജുണ്ട്.

Alert message . Some body have been creating fake fb Id of mine . We have registered a case and investigation going on ....

Posted by P Vijayan IPS on Tuesday, October 6, 2020

Related Stories

The Cue
www.thecue.in