സാഹിത്യ നൊബേല്‍ അമേരിക്കന്‍ കവയിത്രി ലൂയീസ് എലിസബത്ത് ഗ്ലക്കിന്

സാഹിത്യ നൊബേല്‍ അമേരിക്കന്‍ കവയിത്രി ലൂയീസ് എലിസബത്ത് ഗ്ലക്കിന്

സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയത്രി ലൂയീസ് എലിസബത്ത് ഗ്ലക്കിന്. പുലിറ്റ്‌സര്‍ പുരസ്‌കാരം, നാഷണല്‍ ഹ്യുമാനിറ്റീസ് മെഡല്‍, നാഷണല്‍ ബുക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കവിയാണ് ലൂയീസ് ഗ്ലക്ക്. വ്യക്തിയുടെ അസ്തിത്വത്തെ സര്‍വ്വലൗകികമാക്കുന്ന, തീക്ഷ്ണ സൗന്ദര്യമാര്‍ന്ന, സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പ്രഖ്യാപിച്ചു കൊണ്ട് സ്വീഡിഷ് അക്കാദമി പറഞ്ഞു.

12 കവിതാ സമാഹാരങ്ങളും കവിതയെപറ്റിയുള്ള നിരവധി പ്രബന്ധങ്ങളും ലൂയീസ് എല്‌സബത്ത് ഗ്ലക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ സമകാലീന സാഹിത്യത്തിലെ പ്രധാന മുഖമായ ലൂയീസ് ഗ്ലക്കിന് അത്മകഥാ കവി എന്ന വിശേഷണം കൂടിയുണ്ട്. ദ ട്രയംഫ് ഓഫ് അകിലസ്, ദ വൈല്‍ഡ് ഐറിസ് തുടങ്ങിയവ പ്രധാന കൃതികളാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1943ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ലൂയീസ് നിലവില്‍ കേംബ്രിഡ്ജിലാണ് താമസിക്കുന്നത്. 77 കാരിയായ അവര്‍ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപിക കൂടിയാണ്.

No stories found.
The Cue
www.thecue.in