'ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടിവരും'; ലാവലിന്‍ കേസില്‍ സിബിഐയോട് സുപ്രീം കോടതി

'ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടിവരും'; ലാവലിന്‍ കേസില്‍ സിബിഐയോട് സുപ്രീം കോടതി

എസ്എന്‍സി ലാവലിന്‍ കേസില്‍ രണ്ട് കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നും അതിനാല്‍ ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടി വരുമെന്നും സിബിഐയോട് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് ഈ മാസം 16 ലേക്ക് മാറ്റി. ഇക്കാര്യത്തില്‍ കുറിപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്നും സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത വ്യക്തമാക്കി. അവ സമര്‍പ്പിക്കാന്‍ കോടതി അനുമതിയും നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഒക്ടോബര്‍ 16 ലേക്ക് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്.

'ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടിവരും'; ലാവലിന്‍ കേസില്‍ സിബിഐയോട് സുപ്രീം കോടതി
ബഞ്ച് മാറ്റ ശേഷം ലാവലിന്‍ കേസ് നാളെ സുപ്രീം കോടതിയില്‍ ; ഹര്‍ജികള്‍ യുയു ലളിതിന് മുന്‍പാകെ

കേസ് അതീവ ഗൗരവമുള്ളതാണെന്നും വേഗത്തില്‍ തീര്‍പ്പാക്കണമെന്നും കഴിഞ്ഞയാഴ്ച സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍,ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്, എന്നിവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് പരമോന്നത കോടതിക്ക് മുന്‍പിലുള്ളത്. 2017 ഒക്ടോബര്‍ മുതല്‍ 18 തവണ സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നു. എന്നാല്‍ വിവിധ കക്ഷികളുടെ അഭിഭാഷകര്‍ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെടുകയും മറുപടി ഫയല്‍ചെയ്യാന്‍ വൈകിക്കുകയും ചെയ്തതിനാല്‍ കേസ് നീണ്ടുപോയി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിനിടെ ജസ്റ്റിസ് രമണ കേസ് ജസ്റ്റിസ് യുയു ലളിതിന്റെ ബഞ്ചിലേക്ക് വിടുകയും അദ്ദേഹം അത് തിരിച്ചുവിടുകയും ചെയ്തു. ഒടുവില്‍ യുയു ലളിത് തന്നെ പരിഗണിക്കുമെന്ന ധാരണയിലെത്തി. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമവിരുദ്ധ നടപടികളുണ്ടായെന്നും ഇതുവഴി ഖജനാവിന് 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരും ഹര്‍ജി നല്‍കി. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആര്‍ ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി രാജശേഖര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in