ഹത്രാസില്‍ റിപ്പോര്‍ട്ടിംഗിനുപോയ സിദ്ദിഖിനുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ; കേസ് മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ച്

ഹത്രാസില്‍ റിപ്പോര്‍ട്ടിംഗിനുപോയ സിദ്ദിഖിനുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ; കേസ് മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ച്

ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. മതവിദ്വേഷം വളര്‍ത്തുന്ന ലഘുലേഖകള്‍ പിടിച്ചെടുത്തെന്ന് ആരോപിച്ചാണ് നടപടി. 'Am I India's Daughter' എന്ന് എഴുതിയ ലഘുലേഖ സിദ്ദിഖ് കാപ്പന്റെയും സുഹൃത്തുക്കളുടെയും കൈയ്യില്‍ നിന്ന് പിടിച്ചെടുത്തെന്നാണ് യുപി പൊലീസിന്റെ വാദം. അഴിമുഖം റിപ്പോര്‍ട്ടറും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമാണ് സിദ്ദിഖ് കാപ്പന്‍.

ഹത്രാസില്‍ റിപ്പോര്‍ട്ടിംഗിനുപോയ സിദ്ദിഖിനുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ; കേസ് മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ച്
'ഹത്രാസിന്റെ പേരില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു'; മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖിനെതിരെ വിദ്വേഷ പ്രചരണവുമായി ജനം ടിവി

ഏറെക്കാലമായി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിവരുന്നയാളുമാണ്. റിപ്പോര്‍ട്ടിംഗിനായാണ് ഹത്രാസിലേക്ക് തിരിച്ചത്. എന്നാല്‍ നിരോധനാജ്ഞ ലംഘിക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യുപി പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. സിദ്ദിഖിന്റെ മോചനം ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.കൂടാതെ പ്രധാനമന്ത്രി, ഉത്തര്‍പ്രദേശ്, കേരള മുഖ്യമന്ത്രിമാര്‍ ഡിജിപിമാര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ രാജ്യദ്രോഹകുറ്റം ചുമത്തിയതിനാല്‍ ജാമ്യം ലഭിക്കല്‍ എളുപ്പമാകില്ല. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്ന് ആരോപിച്ചുമായിരുന്നു സിദ്ദിഖിന്റെ അറസ്റ്റ്. മാധ്യമപ്രവര്‍ത്തകനൊപ്പം മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിദ്ദിഖ് നേരത്തേ തത്സമയം, തേജസ് എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൊബൈലും ലാപ്‌ടോപ്പും യുപി പൊലീസ് പിടിച്ചെടുത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in