യൂട്യൂബ് ചാനലിലൂടെ അശ്ലീല പ്രചരണമെന്ന് ആരോപിച്ച് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ്

യൂട്യൂബ് ചാനലിലൂടെ അശ്ലീല പ്രചരണമെന്ന് ആരോപിച്ച് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ്

യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുന്ന പരാതിയില്‍ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ്. മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിന്‍കര നാഗരാജിന്റെ പരാതിയില്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. എഫ്‌ഐആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.

ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ശ്രീലക്ഷ്മി അശ്ലീല സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിച്ച് സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. യൂട്യൂബ് ചാനലുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ നിരന്തരം അധിക്ഷേപിച്ച വിജയ് പി നായരെ കയ്യേറ്റം ചെയ്തതില്‍ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലുമുണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് കണ്ണൂരുകാരിയായ ശ്രീലക്ഷ്മിക്കെതിരെ പരാതിയുമായി മെന്‍സ് റൈറ്റ് അസോസിയേഷന്‍ എത്തിയിരിക്കുന്നത്.

The Cue
www.thecue.in