സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്‌ന സുരേഷ്

സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്‌ന സുരേഷ്

സംസ്ഥാന ഐ.ടി വകുപ്പിന് കീഴില്‍ സ്‌പേസ് പാര്‍ക്കില്‍ തനിക്ക് നിയമനം ലഭിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനൊപ്പം അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.

കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡിയേയും സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷിനേയും കാണാന്‍ സ്വപ്നയോട് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തിലുണ്ട്. സപേസ് പാര്‍ക്കിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് മനസിലാക്കാനാണ് ഇവരെ കാണാന്‍ നിര്‍ദേശിച്ചതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.

സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്‌ന സുരേഷ്
ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് ഇ.ഡി ; വാട്ട്സ് ആപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയെന്ന് പ്രാഥമിക കുറ്റപത്രം

എം ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശം അന്വേഷണ സംഘം കണ്ടെത്തി. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചാണ് സന്ദേശം. പണം കൈമാറുന്നതിനെ കുറിച്ച് സന്ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ശിവശങ്കര്‍ മൗനം പാലിച്ചുവെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പ്രാഥമിക കുറ്റപത്രത്തിലുണ്ട്.

സ്വപനയും സരിത്തും സന്ദീപും ചേര്‍ന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 303 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in