'8000 കോടിയുടെ വിമാനം വാങ്ങിയത് കണ്ടില്ല, കുഷ്യന്‍ കണ്ടു' ; തിരിച്ചടിച്ച് രാഹുല്‍ഗാന്ധി
'8000 കോടിയുടെ വിമാനം വാങ്ങിയത് കണ്ടില്ല, കുഷ്യന്‍ കണ്ടു' ; തിരിച്ചടിച്ച് രാഹുല്‍ഗാന്ധി

ട്രാക്ടറില്‍ ഇരിക്കാന്‍ കുഷ്യന്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ച ബിജെപി നേതാക്കള്‍ക്ക് അതേ നാണയത്തില്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി. എണ്ണായിരം കോടിയിലേറെ രൂപയ്ക്ക് പ്രധാനമന്ത്രിക്കായി പുതിയ എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത് ആരും കണ്ടില്ല. എന്നാല്‍ ട്രാക്ടറില്‍ തന്റെ അഭ്യുദയ കാംക്ഷികളില്‍ ആരോ കുഷ്യന്‍ വെച്ചത് എല്ലാവരും കണ്ടെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ നികുതി ദായകര്‍ നല്‍കിയ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് മോദി എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന്‍ മാത്രമല്ല. അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുണ്ടെന്നും രാഹുല്‍ വിശദീകരിച്ചു.

'8000 കോടിയുടെ വിമാനം വാങ്ങിയത് കണ്ടില്ല, കുഷ്യന്‍ കണ്ടു' ; തിരിച്ചടിച്ച് രാഹുല്‍ഗാന്ധി
'രാമരാജ്യം വാഗ്ദാനം ചെയ്തവര്‍ തരുന്നത് ഗുണ്ടാരാജ്യം'; യോഗി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

കൊവിഡ് ലോക്ക്ഡൗണില്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ആയിരക്കണക്കിന് കോടി ചെലവഴിച്ച് ആഡംബര വിമാനം വാങ്ങിയതില്‍ മോദിയെ രാഹുല്‍ കടന്നാക്രമിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഒരു വിവിഐപി വിമാനം ഉണ്ട്. അതുകൊണ്ടാണ് മോദിയും അങ്ങനെയൊന്ന് വാങ്ങിയത്. കുഷ്യനെ കുറിച്ച് ചോദിക്കുന്നവര്‍, വന്‍തുകയ്ക്ക് വിമാനങ്ങള്‍ വാങ്ങിയതിനെ കുറിച്ച് അവരോട് ചോദിക്കാത്തതെന്താണെന്ന് രാഹുല്‍ ആരാഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വന്‍തുകയ്ക്ക് വിവിഐപി ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുകയോ ഇല്ലെന്നത് അസാധാരണമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പുതിയ കാര്‍ഷിക നിയമത്തിനെതിരെ ട്രാക്ടറില്‍ പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് സമരയാത്ര നയിക്കുന്നതിനിടെയുള്ള വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ബിജെപിയെ കണക്കറ്റ് വിമര്‍ശിച്ചത്. ഈ യാത്രയില്‍ രാഹുല്‍ കുഷ്യന്‍ ഉപയോഗിച്ചെന്ന വിമര്‍ശനവുമായി കേന്ദ്രമന്ത്രിമാര്‍ അടക്കം രംഗത്തെത്തിയിരുന്നു.

Related Stories

The Cue
www.thecue.in