കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; ബിജെപി ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; ബിജെപി ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി ഐടി സെല്‍ കോ- ഓര്‍ഡിനേറ്റര്‍ പൊലീസ് പിടിയില്‍. ബിജെപി ആലത്തൂര്‍ മണ്ഡലം ഐടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ അശ്വിന്‍ മുരളിയാണ് പിടിയിലായത്. ആലത്തൂര്‍ സിഐ ബോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത് മൊബൈല്‍ പിടിച്ചെടുത്തത്.

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി പാലക്കാട് എസ്പിയുടെ നിര്‍ദേശാനുസരണമായിരുന്നു റെയ്ഡ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനായി സംസ്ഥാന പൊലീസ് നടത്തുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്. 28 കാരനായ ഇയാള്‍ക്കെതിരെ ഐടി ആക്ടിലെ 67 ബി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഗ്രേഡ് എസ്‌ഐ റഹിമാന്‍, എഎസ്‌ഐ ബാബു പോള്‍, സിപിഒ സുജിഷ, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Related Stories

The Cue
www.thecue.in