സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകളുടെ എഫ്ബി പോസ്റ്റില്‍ 'ആദരാഞ്ജലി'യെന്ന് കമന്റ് ; മറ്റൊരംഗത്തിനെതിരെ കേസ്

സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകളുടെ എഫ്ബി പോസ്റ്റില്‍ 'ആദരാഞ്ജലി'യെന്ന് കമന്റ് ; മറ്റൊരംഗത്തിനെതിരെ കേസ്

സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവാഹ വാര്‍ഷിക ചിത്രത്തിന് ആദരാഞ്ജലി എന്ന് കമന്റിട്ട മറ്റൊരു അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ നാട്ടിക എ.സി അംഗം വി.കെ ജ്യോതിപ്രകാശിനെതിരെയാണ് കോടതി നിര്‍ദേശ പ്രകാരം വാടാനപ്പള്ളി പൊലീസ് കേസെടുത്തത്. ഇതേ ഏരിയ കമ്മിറ്റിയിലെ അംഗമായ ഐകെ വിഷ്ണുദാസിന്റെ മകളും കേരള വര്‍മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഐ.വി വിദ്യ മെയ് അഞ്ചിന് ഇട്ട എഫ് ബി പോസ്റ്റിലാണ് ജ്യോതി പ്രകാശ് ഇത്തരത്തില്‍ കമന്റിട്ടത്. വിദ്യയും, ഭര്‍ത്താവും അധ്യാപകനുമായ പ്രേംശങ്കറും ജ്യോതി പ്രകാശിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകളുടെ എഫ്ബി പോസ്റ്റില്‍ 'ആദരാഞ്ജലി'യെന്ന് കമന്റ് ; മറ്റൊരംഗത്തിനെതിരെ കേസ്
കള്ളപ്പരാതി നല്‍കിയില്ലെങ്കില്‍ ജോലിതെറിപ്പിക്കുമെന്നും സിപിഎമ്മില്‍നിന്ന് പുറത്താക്കുമെന്നും ഭീഷണിയെന്ന് ഇപി ജയരാജന്റെ മുന്‍ ഡ്രൈവര്‍ 

വിഷയത്തില്‍ ജ്യോതി പ്രകാശിനെതിരെ വിഷ്ണുദാസ് പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. അന്വേഷണ കമ്മീഷന്റേത് മെല്ലെപ്പോക്കാണെന്ന് വിമര്‍ശനമുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള നാട്ടിക ഫര്‍ക്ക റൂറല്‍ ബാങ്ക് പ്രസിഡന്റാണ് വിഷ്ണുദാസ്. ഇതേ ബാങ്കിന്റെ നിയമോപദേശകനാണ് അഡ്വ.ജ്യോതി പ്രകാശ്. വിഷ്ണുദാസിനെതിരെ വ്യാജ പരാതി നല്‍കാന്‍ ജ്യോതി പ്രകാശ് അടക്കമുള്ള ഏരിയ നേതാക്കള്‍ ബാങ്കിന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവം നേരത്തെ പുറത്തുവന്നിരുന്നു. അനധികൃതമായി വായ്പ അനുവദിക്കുന്നതിനുള്‍പ്പെടെ വിഷ്ണുദാസ് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പദവിയില്‍ നിന്ന് തെറിപ്പിക്കാന്‍ വ്യാജപരാതി നല്‍കാന്‍ ഡ്രൈവറെ സമ്മര്‍ദ്ദം ചെലുത്തിയത്. ഇ.പി ജയരാജന്‍ പി.കെ ശ്രീമതി, കെ രാധാകൃഷ്ണന്‍ തുടങ്ങി പ്രമുഖ നേതാക്കളുടെ ഡ്രൈവറായി പ്രവര്‍ത്തിച്ച ഷക്കീറിനെയാണ് ജോലി കളയിക്കുമെന്നും സിപിഎമ്മില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തിയത്. ഇതില്‍ ഏരിയ നേതാക്കള്‍ക്കെതിരെ ഷക്കീര്‍ ജില്ലാ നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു.

അതേസമയം വായ്പാക്രമക്കേടിന് ഒത്താശ ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിയതില്‍ വിഷ്ണുദാസ് പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും ഏരിയ കമ്മിറ്റി ജ്യോതിപ്രകാശിനൊപ്പമാണ് നിലയുറപ്പിച്ചത്. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ഇദ്ദേഹം ആദരാഞ്ജലി എന്ന കമന്റിട്ടതെന്നാണ് പരാതി. ഇത്തരമൊരു കമന്റ് കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നും ഇതുസംബന്ധിച്ച് പലരോടും വിശദീകരിക്കാന്‍ നിര്‍ബന്ധിതരായെന്നും ഡോ. ഐവി ദിവ്യയും പ്രേംശങ്കറും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഏരിയ കമ്മിറ്റിയില്‍ മൂന്ന് വനിതാ നേതാക്കളുണ്ടെങ്കിലും സഹപ്രവര്‍ത്തകന്റെ മകള്‍ക്ക് നേരെയുണ്ടായ മോശം പ്രവൃത്തിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തതില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in