സ്‌കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ; കേന്ദ്ര നിര്‍ദേശം ഇങ്ങനെ

സ്‌കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ; കേന്ദ്ര നിര്‍ദേശം ഇങ്ങനെ

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കൃത്യമായ അകലം ഉറപ്പാക്കി ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. വീട്ടിലിരുന്ന് പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അനുവാദം നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

സ്‌കൂളുകളില്‍ പരിപാടികളും ചടങ്ങുകളും അനുവദിക്കില്ല. തിരക്ക് ഒഴിവാക്കണം. അറ്റന്‍ഡന്‍സിന്റെ കാര്യത്തില്‍ നിര്‍ബന്ധം പാടില്ല. പാഠപുസ്തകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എത്തിക്കണം. സ്‌കൂളിലെ എല്ലാ ഭാഗങ്ങളും പൂര്‍ണമായും അണുവിമുക്തമാക്കണം. സ്‌കൂളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ കുട്ടികള്‍ക്ക് കാണാവുന്ന തരത്തില്‍ പതിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സ്‌കൂള്‍ തുറക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പതിനഞ്ചാം തിയ്യതി മുതല്‍ ഘട്ടംഘട്ടമായി സ്‌കൂള്‍ തുറക്കാം. സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.

Related Stories

The Cue
www.thecue.in