'എന്ത് ധൈര്യത്തില്‍ ...' ; പുരുഷ പൊലീസ് പ്രിയങ്കയെ കയ്യേറ്റം ചെയ്തതില്‍ തുറന്നടിച്ച് ബിജെപി നേതാവ്

'എന്ത് ധൈര്യത്തില്‍ ...' ; പുരുഷ പൊലീസ് പ്രിയങ്കയെ കയ്യേറ്റം ചെയ്തതില്‍ തുറന്നടിച്ച് ബിജെപി നേതാവ്

പുരുഷ പൊലീസ് പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്തതിനെതിരെ തുറന്നടിച്ച് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ്. എന്ത് ധൈര്യത്തിലാണ് പൊലീസ് ഇത്തരത്തില്‍ പെരുമാറിയതെന്ന് ചിത്ര വാഗ് ട്വീറ്റില്‍ ചോദിച്ചു. 'എന്ത് ധൈര്യത്തിലാണ് ഒരു പുരുഷ ഉദ്യോഗസ്ഥന്‍ വനിതാ നേതാവിന്റെ വസ്ത്രത്തില്‍ കൈവെച്ചത്. തങ്ങളുടെ പരിധിയെക്കുറിച്ച് പൊലീസിന് ബോധമുണ്ടാകണം'.പ്രസ്തുത പൊലീസുകാരനെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയ്യാറാകണമെന്നും ചിത്ര ആവശ്യപ്പെട്ടു.

'എന്ത് ധൈര്യത്തില്‍ ...' ; പുരുഷ പൊലീസ് പ്രിയങ്കയെ കയ്യേറ്റം ചെയ്തതില്‍ തുറന്നടിച്ച് ബിജെപി നേതാവ്
'യോഗിയുടെ നാട്ടില്‍ വനിതാ പൊലീസ് ഇല്ലേ', പ്രിയങ്കയെ പുരുഷ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതില്‍ ശിവസേന

പൊലീസുകാരന്‍ പ്രിയങ്കയുടെ വസ്ത്രത്തില്‍ പിടിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബിജെപി വനിതാ നേതാവിന്റെ ട്വീറ്റ്. ചിത്രയുടെ അഭിപ്രായ പ്രകടനത്തെ പ്രശംസിച്ച് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സത്യജിത് താംബേ രംഗത്തെത്തി. ബിജെപിയുടെ ഭാഗമാകാനായി ചിത്ര കഴിഞ്ഞവര്‍ഷം എന്‍സിപി വിട്ടെങ്കിലും അവര്‍ ആ സംസ്‌കാരത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നായിരുന്നു താംബെയുടെ പ്രതികരണം. സംഭവത്തില്‍ ഗൗതം ബുധ് നഗര്‍ പൊലീസ് പ്രിയങ്കയോട് മാപ്പ് പറഞ്ഞിരുന്നു. അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊലീസുകാരന്‍ പ്രിയങ്കയെ കയ്യേറ്റം ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉത്തര്‍പ്രദേലെ ഹത്രസില്‍ സവര്‍ണരുടെ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് പ്രിയങ്കയെ പൊലീസുകാരന്‍ കയ്യേറ്റം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജും നടത്തിയിരുന്നു. പ്രതിബന്ധങ്ങള്‍ മറികടന്ന് പ്രിയങ്കയും രാഹുലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും ചെയ്തു.

Related Stories

No stories found.
The Cue
www.thecue.in