'കര്‍ഷകരെ തകര്‍ക്കാന്‍ അവരെ അനുവദിക്കില്ല', കോണ്‍ഗ്രസ് വന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് രാഹുലിന്റെ ഉറപ്പ്

'കര്‍ഷകരെ തകര്‍ക്കാന്‍ അവരെ അനുവദിക്കില്ല', കോണ്‍ഗ്രസ് വന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് രാഹുലിന്റെ ഉറപ്പ്

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുമെന്ന് രാഹുല്‍ ഗാന്ധി. ഭഷ്യസംഭരണം, മൊത്തവിതരണ മാര്‍ക്കറ്റുകള്‍, മിനിമം സപ്പോര്‍ പ്രൈസ് എന്നിവ രാജ്യത്തെ മൂന്ന് തൂണുകളാണ്, ഈ സംവിധാനം തകര്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഈ ശ്രമത്തില്‍ നിന്ന് മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് തടയുമെന്നും രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി. 'മോദിയുടെ ഗൂഢലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണം. അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണിത്. ഈ സര്‍ക്കാരിന്റെ ചരട് അംബാനിമാരുടെയും അദാനിമാരുടെയും കൈകളിലാണ്. മൂന്ന് കരിനിയമങ്ങളാണ് പാസാക്കിയത്. മോദി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്ത് നാം ഈ കരിനിയമങ്ങളെ നീക്കം ചെയ്യും', രാഹുല്‍ പറഞ്ഞു.

പ്രതിഷേധങ്ങള്‍ വകവെക്കാതെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഖേടി ബച്ചാവോ യാത്രയ്ക്കടെയായിരുന്നു രാഹുലിന്റെ പ്രസ്താവന.

Related Stories

No stories found.
logo
The Cue
www.thecue.in