രാഹുലിനും പ്രിയങ്കയ്ക്കും പിന്നാലെ ചന്ദ്രശേഖര്‍ ആസാദും ഹത്രാസിലേക്ക്; 'പെണ്‍കുട്ടിക്ക് നീതി കിട്ടും വരെ സമരം തുടരും'
രാഹുലിനും പ്രിയങ്കയ്ക്കും പിന്നാലെ ചന്ദ്രശേഖര്‍ ആസാദും ഹത്രാസിലേക്ക്; 'പെണ്‍കുട്ടിക്ക് നീതി കിട്ടും വരെ സമരം തുടരും'

പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഹത്രാസിലേക്ക്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ഹത്രാസിലെത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കും വരെ, കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതിലഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി പ്രശ്‌നത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തെ ഹത്രാസിലേക്ക് പോകാന്‍ ശ്രമിച്ച ചന്ദ്രശേഖര്‍ ആസാദിനെ യുപി പോലീസ് തടയുകയും വീട്ടുതടങ്കലില്‍ ആക്കുകയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉള്‍പ്പടെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

Related Stories

The Cue
www.thecue.in