ഹത്രാസ്: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; എസ്പിയെയും സസ്‌പെന്‍ഡ് ചെയ്തു

ഹത്രാസ്: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; എസ്പിയെയും സസ്‌പെന്‍ഡ് ചെയ്തു

ഉത്തര്‍പ്രദേശ് ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ എസ് പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനച്ചിലാണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

എസ്പി വിക്രാന്ത് വീര്‍, ഡിഎസ്പി റാം ഷബ്ദ്, ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാര്‍ വര്‍മ, എസ്‌ഐ ജയ് വീര്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേഷ് പാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

സ്‌പെറ്റംബര്‍ 14നാണ് ഹത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. 22ാം തിയ്യതി പെണ്‍കുട്ടി മരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാതെ സംസ്‌കരിച്ചതുള്‍പ്പെടെ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിപ്പെടുത്തുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.

Related Stories

The Cue
www.thecue.in