ഫോണ്‍ വാങ്ങിയിട്ടില്ല; ചീപ്പായ ആരോപണമെന്ന് ഉന്നയിക്കുന്നതെന്ന് ചെന്നിത്തല

ഫോണ്‍ വാങ്ങിയിട്ടില്ല; ചീപ്പായ ആരോപണമെന്ന് ഉന്നയിക്കുന്നതെന്ന് ചെന്നിത്തല

ഐഫോണ്‍ സമ്മാനമായി നല്‍കിയെന്ന യൂണിടാക്ക് എംഡിയുടെ വെളിപ്പെടുത്തലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ ചീപ്പായ പ്രചാരണങ്ങള്‍ നടക്കുന്നത്. ഇതിനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ല.കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കൈയ്യിലുള്ളത്. നറുക്കെടുപ്പിലെ വിജയികള്‍ക്ക് ചടങ്ങില്‍ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കുകയാണ് ചെയ്തത്. കോണ്‍സുലേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഇത്. ലക്കി ഡ്രോ എന്ന പരിപാടിയിരുന്നു ഇത്.

സിപിഎം സൈബര്‍ ഗുണ്ടകള്‍ തന്നെ നിരന്തരമായി വേട്ടയാടുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതില്‍ തളരില്ലെന്നും പോരാട്ടം തുടരും. സന്തോഷ് ഈപ്പനെ കണ്ടില്ല. തനിക്കെന്ന് പറഞ്ഞ് ഫോണ്‍ വാങ്ങി മറ്റാര്‍ക്കെങ്കിലും നല്‍കിയതാകാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം അഞ്ച് ഐഫോണ്‍ വാങ്ങി നല്‍കിയെന്നാണ് യുണിടാക് വെളിപ്പെടുത്തിയത്. 2019 ഡിസംബര്‍ 2ന്റെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഐഫോണ്‍ സമ്മാനമായി നല്‍കി. സിബിഐ അന്വേഷണത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in