രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ കേസ്; പകര്‍ച്ച വ്യാധി നിയമപ്രകാരം കേസെടുത്ത് യുപി പൊലീസ്

രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ കേസ്; പകര്‍ച്ച വ്യാധി നിയമപ്രകാരം കേസെടുത്ത് യുപി പൊലീസ്

രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പകര്‍ച്ച വ്യാധി നിയമപ്രകാരം കേസെടുത്ത് യുപി പൊലീസ്. 203 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചുവെന്നാണ് കേസ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, കലാപം, മാരകായുധങ്ങള്‍ കൈവശം സൂക്ഷിക്കല്‍ എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഗേറ്റില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് 5 മണിക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനായി പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടഞ്ഞിരുന്നു. വാഹനം തടഞ്ഞത് ഉന്തും തള്ളിനും ഇടയാക്കി. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു. ഇതിനിടെ പൊലീസ് രാഹുലിനെ തള്ളിയിട്ടിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് വിട്ടയച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in