യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ മെലാനിയ ട്രംപിനും രോഗം ബാധിച്ചിട്ടുണ്ട്. ട്രംപിന്റെ ഉപദേഷ്ടാവിനെ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച കാര്യം ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് പുറത്ത് വിട്ടത്. ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യം ട്രംപ് അറിയിച്ചത്.
അമേരിക്കയിലെ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വന്നുവെന്ന് ട്രംപിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലും ഇത് വലിയ വിഷയമായി ഉയര്‍ന്ന് വരുമെന്ന ചര്‍ച്ചയ്ക്കിടെയാണ് ട്രംപിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.