കോടിയേരി കയറിയ കൂപ്പറിന്റെ ഉടമ, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി, ഫൈസല്‍ മുന്‍പും വിവാദങ്ങളില്‍

കോടിയേരി കയറിയ കൂപ്പറിന്റെ ഉടമ, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി, ഫൈസല്‍ മുന്‍പും വിവാദങ്ങളില്‍

മുന്‍പും വിവാദങ്ങളില്‍ പേരുയര്‍ന്ന വ്യക്തിയാണ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍. നികുതി വെട്ടിച്ച് മിനി കൂപ്പര്‍ സ്വന്തമാക്കുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന് ഇദ്ദേഹത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജനജാഗ്രതാ യാത്രയുമായി കൊടുവള്ളിയിലെത്തിയപ്പോള്‍ ഈ കാറില്‍ കയറി നീങ്ങിയത് വലിയ വിവാദവുമായി. മിനി കൂപ്പര്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതുവഴി ഇയാള്‍ പത്ത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

കോടിയേരി കയറിയ കൂപ്പറിന്റെ ഉടമ, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി, ഫൈസല്‍ മുന്‍പും വിവാദങ്ങളില്‍
സ്വര്‍ണക്കടത്ത് കേസ് : കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

അന്യസംസ്ഥാനത്തുനിന്നുള്ള വാഹനം ഇവിടെ ഓടിക്കണമെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ മാറ്റണമെന്നും നികുതി അടയ്ക്കണമെന്നുമാണ് നിയമം. ഇതുലംഘിച്ചായിരുന്നു കാരാട്ട് ഫൈസലിന്റെ നടപടി. പിഴയടയ്ക്കാന്‍ ഫൈസല്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് ഇദ്ദേഹത്തിനെതിരെ നടപടികള്‍ ആരംഭിച്ചിരുന്നു. 2013 നവംബര്‍ എട്ടിന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ആറുകിലോ സ്വര്‍ണം ഡിആര്‍ഐ പിടിച്ചെടുത്തിരുന്നു. ഈ കേസിലെ ഏഴാം പ്രതിയാണ് ഫൈസല്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വര്‍ണം കടത്തിയവരുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ കേസിലെ മുഖ്യപ്രതി ഷഹബാസ് ആയിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന 60 ലക്ഷം വിലവരുന്ന ഓഡി കാര്‍ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ നിന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു. നേരത്തേ മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി വിട്ട് ഇടത് പിന്‍തുണയോടെ മത്സരിച്ച് കൊടുവള്ളി മുനിസിപ്പാലിറ്റിയിലേക്ക് വിജയിച്ചു. കുന്നമംഗലം എംഎല്‍എ പിടിഎ റഹീം അദ്ധ്യക്ഷനായ പാര്‍ട്ടിയുടെ ഭാഗമായിരുന്നു കാരാട്ട് ഫൈസല്‍. ഈ പാര്‍ട്ടി പിന്നീട് ഐഎന്‍എല്ലില്‍ ലയിക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in