'അവിടെ പള്ളിയേ ഉണ്ടായിരുന്നില്ല'; ബാബറി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

'അവിടെ പള്ളിയേ ഉണ്ടായിരുന്നില്ല'; ബാബറി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ എല്‍കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരുള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട കോടതി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. അവിടെ പള്ളിയേ ഉണ്ടായിരുന്നില്ലെന്നും ഇതാണ് പുതിയ ഇന്ത്യയിലെ നീതിയെന്നും ട്വിറ്ററിലൂടെ പ്രതികരിച്ചു.

ബാബറി മസ്ജിദ് തകര്‍ക്കുന്നത് തടയാനാണ് കേസില്‍ എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രമിച്ചതെന്ന് ലക്‌നൗ പ്രത്യേക കോടതി വിധിയില്‍ പറഞ്ഞിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 32 പേരെയും കോടതി വെറുതെ വിട്ടു. സാമൂഹ്യവിരുദ്ധരാണ് പള്ളി തകര്‍ത്തത്. തകര്‍ക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളിപൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങള്‍ കോടതി തള്ളി. മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമല്ല മസ്ജിദ് തകര്‍ത്തത്. പെട്ടെന്നുണ്ടായ വികാരത്തിലാണെവന്നും ജസ്റ്റിസ് എസ് കെ യാദവ് പ്രഖ്യാപിച്ച വിധിയില്‍ പറയുന്നു.

കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. സിബിഐ മുന്നോട്ട് വെച്ച വാദങ്ങള്‍ കോടതി തള്ളി. പള്ളി പൊളിക്കുമ്പോള്‍ ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലുമാകാം കുറ്റക്കാരെന്നും കോടതി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in