രാജ്യത്ത് ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനി; ലോക്ക്ഡൗണില്‍ ഓരോ മണിക്കൂറിലും സമ്പാദിച്ചത് 90 കോടി

രാജ്യത്ത് ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനി; ലോക്ക്ഡൗണില്‍ ഓരോ മണിക്കൂറിലും സമ്പാദിച്ചത് 90 കോടി

രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായ ഒമ്പതാമത്തെ വര്‍ഷവും മുകേഷ് അംബാനി മുന്നില്‍. ചൊവ്വാഴ്ച പുറത്തു വന്ന ഹുറൂണ്‍ ഐഐഎഫ്എല്‍ വെല്‍ത് റിപ്പോര്‍ട്ട് 2020 പ്രകാരം 658,400 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 73 ശതമാനത്തിന്റെ വര്‍ധനവ് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായി. ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതലുള്ള ദിവസങ്ങളില്‍ ഓരോ മണിക്കൂറിലും ശരാശരി 90 കോടി രൂപ വീതമാണ് മുകേഷ് അംബാനി സമ്പാദിച്ചത്.

അമേരിക്കന്‍ കമ്പനിയായ സില്‍വര്‍ ലേക് റിലയന്‍സ് റീട്ടെയ്‌ലില്‍ 7500 കോടി നിക്ഷേപിച്ചതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ലോക്ക്ഡൗണില്‍ കാലയളവില്‍ 20 ബില്യണ്‍ ഡോളര്‍ അംബാനി സമാഹരിക്കാന്‍ സാധിച്ചതോടെ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന് ഡെബിറ്റ് ഫ്രീ എന്ന നേട്ടവും സ്വന്തമാക്കാനായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1000 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ള 828 പേരാണ് ഹുറൂണ്‍ വെല്‍ത് റിപ്പോര്‍ട്ടിലുള്ളത്. 143,700 കോടിയുടെ ആസ്തിയുള്ള ഹിന്ദുജ ബ്രദേര്‍സ് ആണ് രണ്ടാം സ്ഥാനത്ത്. ശിവ് നടാര്‍ മൂന്നാം സ്ഥാനത്തും, ഗൗതം അദാനി സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in