പ്രതിഷേധം ഇനി അംബാനിയുടെയും അദാനിയുടെയും സ്ഥാപനങ്ങള്‍ക്ക് മുന്നില്‍; ഇവരാണ് യഥാര്‍ത്ഥ ഗുണഭോക്താക്കളെന്ന് കര്‍ഷകര്‍

പ്രതിഷേധം ഇനി അംബാനിയുടെയും അദാനിയുടെയും സ്ഥാപനങ്ങള്‍ക്ക് മുന്നില്‍; ഇവരാണ് യഥാര്‍ത്ഥ ഗുണഭോക്താക്കളെന്ന് കര്‍ഷകര്‍

കാര്‍ഷിക നിയമത്തിനെതായ പ്രതിഷേധം അംബാനിയുടെയും അദാനിയുടെയും സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി പഞ്ചാബിലെ കര്‍ഷകര്‍. എതിര്‍സ്വരങ്ങള്‍ വകവെക്കാതെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ അംബാനിയും അദാനയുമുള്‍പ്പടെയുള്ള വന്‍കിടകോര്‍പ്പറേറ്റുകളാണെന്നും ഇതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും കര്‍ഷകര്‍ പറയുന്നു.

ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന 31 കര്‍ഷക സംഘടനകളുടെ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഫ്രെഷ് സ്റ്റോറുകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലേക്കും, ഗൗതം അദാനിയ്ക്ക് കീഴിലുള്ള അഗ്രി ലോജിസ്റ്റിക്സ് ലിമിറ്റഡിന് മുന്നിലേക്കും പഞ്ചാബിലെ കര്‍ഷകര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്താകമാനമുള്ള എല്ലാ കര്‍ഷകരോടും റിലയന്‍സ് ജിയോ സര്‍വീസുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കിയതായി എഐകെഎസ്‌സിസി കണ്‍വീനല്‍ ഡോ. ദര്‍ശന്‍ പാല്‍ പറഞ്ഞു. കര്‍ഷകരെ പിന്തുണക്കുന്ന എല്ലാവരും റിലയന്‍സിന്റെ പെട്രോള്‍ പമ്പുകളും സ്‌റ്റോറുകളും ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

Related Stories

The Cue
www.thecue.in